ബര്‍ലിന്‍: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ഓഫ് ജര്‍മനിയുടെ വാര്‍ഷിക സമ്മേളനം സെപ്റ്റംബര്‍ 19 മുതല്‍ 21 വരെ ഡ്യൂസല്‍ഡോര്‍ഫില്‍ നടക്കും. സെമിനാറുകള്‍, ചര്‍ച്ചകൾ, സാമൂഹിക, സാംസ്കാരിക പരിപാടികളും എന്നിവ അരങ്ങേറും.
പുതിയ ബോര്‍ഡിന്റെ തെരഞ്ഞെടുപ്പും നടക്കും. സമ്മേളനത്തിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നതായി ഡോ. മാര്‍ഗരറ്റ് മെയ്ഗി ആഞ്ചറര് (പ്രസിഡന്റ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ഓഫ് ജര്‍മനി) അറിയിച്ചു.
ശനി, ഞായര്‍ ദിവസങ്ങളില്‍ അതിഥികളായി പങ്കെടുക്കാനും അവസരമുണ്ട്. വ്യക്തിഗത അവതരണങ്ങള്‍ക്ക് സിഎംഇ ക്രെഡിറ്റുകള്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.
താത്പര്യമുള്ളവര്‍ [email protected] ഇമെയില്‍ വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് സിഎംഎ അഭ്യര്‍ഥിച്ചു.